പ്രിവിലേജ് ഇഖാമക്ക് സൗദി മന്ത്രി സഭ അംഗീകാരം നൽകി

ജിദ്ദ: രാജ്യത്ത് വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് മാതൃകയിൽ പുതിയ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമാവലി മൂന്ന് മാസത്തിനകം നടപ്പാക്കും. ഒപ്പം പുതിയ ഇഖാമ സെന്റര്‍ കൂടി സ്ഥാപിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പ്രിവിലേജ് ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ഗ്രീന്‍ കാര്‍ഡിനു സമാനമായിരിക്കും സൗദിയില്‍ നടപ്പാക്കുന്ന പ്രിവിലേജ് ഇഖാമ പദ്ധതിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. അടുത്ത 90 ദിവസത്തിനകം എന്തൊക്കെ നിബന്ധനകളാണ് ഇഖാമ നല്‍കുന്നതിനുവേണ്ടതെന്നും അപേക്ഷകന്റെ സാമ്പത്തിക നില സംബന്ധമായ വിവരങ്ങളും എത്ര ഫീസ് ഈടാക്കണമെന്നതടക്കമുള്ളവ പുതുതായി സ്ഥാപിക്കുന്ന കേന്ദ്രമായിരിക്കും തീരുമാനമെടുക്കുക. അതോടെ പ്രിവിലേജ് ഇഖാമ പദ്ധതിക്കുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ വ്യക്തമാകും. പ്രി വിലേജ് ഇഖാമയുമായി ബന്ധപ്പെട്ട കേന്ദ്രം, മന്ത്രിസഭ രൂപീകരിച്ച പ്രതേൃക ഉപസമിതിയുമായി കൂടിയാലോചിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗണ്‍സില്‍ പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. സൗദിയുടെ സമ്പദ്ഘടനവികസിപ്പിക്കാൻ ധാരാളം വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തീരുമാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രിവിലേജ് ഇക്കാമയും നിലവിലുള്ള ഇഖാമയും തമ്മിലുള്ള പ്രധാന വ്യതൃാസം വിദേശികള്‍ക്ക് സൗദി സ്പോണ്‍സറുടെ ആവശ്യമില്ല എന്നതാണ്. ഖഫീലുമാര്‍ എന്ന പേരിലറിയപ്പെടുന്ന സ്വദേശി പൗരന്‍മാരായ സ്പോണ്‍സര്‍മാരില്ലാതെ യോഗൃതയുള്ള വിദേശികള്‍ക്ക് സൗദിയില്‍ ജീവിക്കുകയും തൊഴിലടുക്കുകയും ചെയ്യാനാകും.

Leave A Reply