പതിനൊന്നുകാരിയെ അച്ഛന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു; നിരവധി തവണ പെണ്‍കുട്ടി പീഡനത്തിനിരയായി

മലപ്പുറം : മലപ്പുറത്ത് എടക്കരയില്‍ പതിനൊന്നുകാരിയെ അച്ഛന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു. പ്രതിയായ അന്‍പത്തിരണ്ടുകാരന്‍ സൈമണിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരി സ്വദേശിയാണ് ഇയാള്‍.

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി പിതാവിനൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന സമയങ്ങളിൽ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നിരവധി തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply