മു​ൻ യു​എ​സ് പ്രസിഡന്റ് ജി​മ്മി കാ​ർ​ട്ട​റി​ന് ഇ​ടു​പ്പെ​ല്ലി​ന് പ​രുക്ക്; ശ​സ്ത്ര​ക്രി​യ ന​ട​ത്തി

വാ​ഷിം​ഗ്ട​ൺ: 1977–1981 കാ​ല​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റാ​ണ് ജിമ്മി കാ​ർ​ട്ട​ർ. വീഴ്‌ചയിൽ ഇ​ടു​പ്പെ​ല്ലി​ന് പ​രി​ക്കേ​റ്റു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. 94 വ​യ​സു​കാ​ര​നാ​യ കാർട്ടറിന്റെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രമായി പൂർത്തിയാക്കിയെന്ന് കാ​ർ​ട്ട​ർ സെ​ന്‍റ​ർ അ​റി​യി​ച്ചു. ജോ​ർ​ജി​യ​യി​ലെ ഫേ​ബെ സം​റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങ​വെ താ​ഴെ വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ടു​പ്പെ​ല്ലി​ല്‍ വേ​ദ​ന അ​ധി​ക​മാ​യ​തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പരുക്കിൽ നിന്ന് അതിവേഗം സുഖം പ്രാപിക്കാൻ കാ​ർ​ട്ട​റി​ന് ക​ഴി​യ​ട്ടെ​യെ​ന്ന് ട്രം​പും ട്വീ​റ്റ് ചെ​യ്തു.

Leave A Reply