ഇറ്റാലിയന്‍ ഓപ്പണ്‍ : രണ്ടാം റൗണ്ടിൽ സെറീന വില്യസും വീനസ് വില്യസും ഏറ്റുമുട്ടും

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടിൽ സെറീന വില്യസും വീനസ് വില്യസും ഏറ്റുമുട്ടും .സ്വീഡന്റെ റെബേക്ക പീറ്റേഴ്‌സണെ 6-4,6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സെറീന വില്യംസ് രണ്ടാം റൗണ്ടിലെത്തിയത് . ബെല്‍ജിയത്തിന്റെ എലിസി മെര്‍ട്ടന്‍സിനെ 7-5,3-6,7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് വീനസ് വില്യംസ് രണ്ടാം റൗണ്ടിലെത്തിയത് .

സ്‌പെയിനിന്റെ ഗെര്‍ബൈന്‍ മുഗുരസയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.ചൈനയുടെ സയ്‌സായ് സെങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോൽപ്പിച്ചാണ് മുഗുരസ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത് .സ്കോർ 6-3,6-4.

 

Leave A Reply