യൂബര്‍ ഓൺലൈൻ സർവീസിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; യുവാവ് പിടിയിൽ

കൊച്ചി: യൂബര്‍ ഓൺലൈൻ സർവീസിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നികേഷാണ് അരകിലോ ഹാഷിഷുമായി കൊച്ചി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

സുഹൃത്തിന്‍റെ യൂബര്‍ രജിസ്ട്രേഷന്‍ ഉപയോഗിച്ചാണ് നികേഷ് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നത്. എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ ന്യൂജെന്‍ മയക്കുമരുന്നുകളും ഇയാള്‍ വില്‍പന നടത്തിയിരുന്നു.

Leave A Reply