നൻമ വറ്റിയിട്ടില്ല ; ഭിന്നശേഷിയുള്ള കുട്ടിയെ ഭക്ഷണം കഴിപ്പിക്കുന്ന ജമ്മുകാശ്മീർ പോലീസ്

ശ്രീനഗര്‍: ഈ യുഗത്തിൽ പോലീസ് പേടി ജനങ്ങൾക്ക് കുറഞ്ഞു വരികയാണ് . ജന സഹായം ലഭ്യമാക്കുന്നത് കൊണ്ട് പോലീസിനോട് മാനസിക അടുപ്പം നമുക്ക് തോന്നാറുണ്ട്. പോലീസുകാര്‍ ചെയ്യുന്ന ഓരോ നന്മയും നമ്മള്‍ ഏറ്റെടുത്ത് ആഘോഷമാക്കുന്നു.ഒരു പോലീസുകാരന്റെ നന്മയുള്ള ഹൃദയമാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ് തന്നെയാണ് അവരുടെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ പങ്കുവെച്ചത്.

ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കുന്ന ഒരു പോലീസുകാരന്റെ വീഡിയോയാണ് ജമ്മു കശ്മീര്‍ പോലീസ് സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. കുട്ടിയ്ക്ക് പാത്രത്തില്‍ നിന്ന് ഭക്ഷണം എടുത്ത് വായില്‍ വെച്ചു കൊടുക്കുകയും കുട്ടിയുടെ കവിളില്‍ പറ്റിയ ഭക്ഷണം മറ്റേ കൈ കൊണ്ട് തുടച്ചു കൊടുക്കുകയും കുട്ടിയ്ക്ക് ഗ്ലാസില്‍ വെള്ളമെടുത്ത് കുടിക്കാന്‍ നല്‍കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ കണ്ട നിരവധി പേര്‍ കശ്മീര്‍ പോലീസിന് അഭിനന്ദനമറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയും പോലീസുകാരന്റെ നന്മ മനസ് സ്‌നേഹവും മനുഷ്യത്വവും നിറഞ്ഞതാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു .

 

Leave A Reply