വരന്റെ വിവാഹം നടന്നു ; വധു എത്തിയില്ലെങ്കിലും ..

അഹമ്മദാബാദ്: പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞു സ്വര്‍ണനിറമുള്ള ഷേര്‍വാണിയിൽ പക്കമേളങ്ങളോടെ ഒരു വിവാഹ ഘോഷയാത്ര..ഗുജറാത്തി വരന്റെ കല്യാണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല .അവന് താലി ചാർത്താനുള്ള വധുവൊഴികെ.

ചെറുപ്പം മുതലേ മാനസികവെല്ലുവിളി നേരിടുന്ന അജയിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹചടങ്ങുകള്‍ ഒരുക്കിയത്. സാധാരണ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഈ വിവാഹത്തിനും ഉണ്ടായിരുന്നു. തലേ ദിവസം മെഹന്ദി,സംഗീത് തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു.
വിവാഹങ്ങളില്‍ പങ്കെടുക്കുമ്പോഴെല്ലാം അജയ് തന്റെ വിവാഹത്തെ കുറിച്ച് ആകാംക്ഷയോടെ സംസാരിക്കുക പതിവാണെന്ന് ബന്ധുക്കള്‍ പറയുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അജയിന് സ്വന്തം അമ്മയെ നഷ്ടപ്പെട്ടിരുന്നു.

ഗുജറാത്ത് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറാണ്പിതാവായ വിഷ്ണു ഭായ് ബാരോത്. മകന് ഒരു വധുവിനെ കണ്ടുപിടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അറിയുന്ന വിഷ്ണുഭായ് അവന്റെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു .കുടംബത്തിനും നാട്ടുകാർക്കുമൊപ്പം ഘോഷയാത്ര ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ച് അജയിനെ സന്തോഷിപ്പിക്കാന്‍ വിഷ്ണു ഭായ് തീരുമാനിച്ചു . എണ്ണൂറ് പേര്‍ക്കുള്ള വിരുന്നുള്‍പ്പെടെ വിവാഹത്തിന് രണ്ട് ലക്ഷം രൂപയോളം ചെലവായി.

Leave A Reply