മിസ്റ്റർ ലോക്കലിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റർ ലോക്കൽ.ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. എം. രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്.

നയൻതാരയാണ് ചിത്രത്തിലെ നായിക. ശിവകാർത്തികേയൻ നായകനായി എത്തുന്ന പതിമൂന്നാമത്തെ ചിത്രമാണിത്. നയൻതാരയും, ശിവകാർത്തികേയനും വേലൈക്കാരൻ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം മെയ് 17-ന് പ്രദർശനത്തിന് എത്തും.

Leave A Reply