വിജയ് ആന്റണി ചിത്രം കൊലൈകാരൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിജയ് ആന്റണി, അർജുൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് കൊലൈകാരൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂൺ അഞ്ചിന് പ്രദർശനത്തിന് എത്തും.

ആഷിമ ആണ് ചിത്രത്തിലെ നായിക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആൻഡ്രു ലൂയിസ് ആണ്. ആദ്യമായാണ് അർജുനും, വിജയ് ആന്റണിയും ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്. സീത, നാസർ, സത്യൻ, മയിൽസാമി, ജോൺ വിജയ് എന്നിവരാണ് ചിത്രത്തിൽ മറ്റ് താരങ്ങൾ. പ്രദീപ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൈമൺ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് .

Leave A Reply