ഹോളിവുഡ് ചിത്രം ഡാർക്ക് ഫീനിക്സിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ഒരു അമേരിക്കൻ സൂപ്പർ ഹീറോ ചിത്രമാണ് ഡാർക്ക് ഫീനിക്സ്. ചിത്രത്തിൻെറ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സൈമൺ കിൻബെർഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാൻസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഹച്ച് പാർക്കർ, സൈമൺ കിൻബെർഗ്, ലോറൻ ഷൂലർ , ടോഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ജെയിംസ് മക്വായി, മൈക്കൽ ഫാസ്ബെൻഡർ, ജെന്നിഫെർ ലോറൻസ്, നിക്കോളാസ് ഹൗൾറ്റ്, സോഫി ടർണർ, അലക്സാണ്ട്ര ഷിപ്പി,ഇവാൻ പീറ്റേഴ്സ്, ജെസ്സിക്ക എന്നിവരാണ് പ്രധാന താരങ്ങൾ.ചിത്രം 2019 ജൂൺ 7 ന് പ്രദർശനത്തിനെത്തും.

Leave A Reply