ഒരു ഒന്നൊന്നര പ്രണയകഥയിലെ നായകന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

യുവതാരം ഷെബിന്‍ ബെന്‍സന്‍ നായകവേഷത്തിലെത്തുന്ന ചിത്രമായ ഒരു ഒന്നൊന്നര പ്രണ യകഥയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സായ ഡേവിഡാണ് നായികയായി എത്തുന്നത്. ഷിബു ബാലന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയും ഹിന്ദുയുവാവും തമ്മിലുള്ള പ്രണയകഥയാണ് ചിത്ര ത്തിന്റെ ഇതിവൃത്തം. മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ നടക്കുന്ന പ്രണയവും തുടര്‍ന്നുണ്ടാ കുന്ന സംഘര്‍ഷങ്ങളുമെല്ലാം അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് ഒരു ഒന്നൊന്നര പ്രണയകഥ.

 

Leave A Reply