ശിവ കാര്‍ത്തികേയന്‍- നയന്‍താര ജോഡികളുടെ ചിത്രം മിസ്റ്റര്‍ ലോക്കല്‍ മെയ് 17ന് എത്തും

ശിവ കാര്‍ത്തികേയനും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിക്കുന്ന ചിത്രമായ മിസ്റ്റര്‍ ലോ ക്കല്‍ മെയ് 17ന് റിലീസ് ചെയ്യും. ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ച രാജേഷ് എം. ആണ് മിസ്റ്റര്‍ ലോക്കലിന്റെ രചയിതാവും സംവിധായകനും.

താരനിബിഡമായ മിസ്റ്റര്‍ ലോക്കലില്‍ റോബോ ശങ്കര്‍, തമ്പി രാമയ്യ, സതീഷ്, യോഗി ബാബു, ആര്‍.ജെ. ബാലാജി, ലക്കി നാരായണന്‍, ഹരിജ, ഹരീഷ് ശിവ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. റൊമാന്‍സും കോമഡിയും ആക്ഷനും സെന്റിമെന്റ്സും ചേരുംപടി ചേര്‍ത്ത ഒരു മാസ് ആക്ഷന്‍  എന്റര്‍ടെയ്നറാണ് ചിത്രമാണ് മി. ലോക്കല്‍.

Leave A Reply