ഫാന്‍സി ഡ്രസിലൂടെ നിര്‍മ്മാണരംഗത്തേയ്ക്ക് ചുവട് വക്കാനൊരുങ്ങി ഗിന്നസ് പക്രു

ഗിന്നസ് പക്രു സംവിധായക വേഷവും നടന്റെ വേഷവും പിന്നിട്ട് ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തേയ്ക്കും ചുവട് വയ്ക്കുന്നു. ഫാന്‍സി ഡ്രസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പക്രു തന്നെയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. രഞ്ജിത്ത് സ്‌കറിയയാണ് സംവിധായകന്‍.

പക്രുവും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. നായികയായി പുതുമുഖ താരമാണ് എത്തുന്നത്. സര്‍വ ദീപ്തയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ബിജുക്കുട്ടന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 15ന് ഗോവയില്‍ തുടങ്ങും.

Leave A Reply