തമാശയുടെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തിറങ്ങി

നവാഗതനായ അഷ്‌റഫ് ഹംസ വിനയ്‌ഫോര്‍ട്ടിനെ നായകനാക്കി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തമാശ’. ഒരു കോളേജ് അധ്യാപകനായി വിനയ് ഫോർട്ട് വേഷമിടുന്ന ചിത്രത്തിൻെറ ഛായഗ്രഹണം സമീര്‍ താഹിറാണ് നിര്‍വഹിക്കുന്നത്.
ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി എത്തുന്നത് . .ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു.

Leave A Reply