എബിസിഡിയുടെ തെലുങ്ക് റീമേക്ക് മെയ് 17 ന് തീയേറ്ററുകളിലെത്തും

ദുല്‍ഖര്‍ സല്‍മാൻ നായകനായി എത്തിയ  എബിസിഡിയുടെ തെലുങ്ക് റീമേക്ക് തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. തെലുങ്കിലും എബിസിഡി എന്ന് തന്നെയാണ് ചിത്രത്തിന്റെ  പേര്. അല്ലു സിരീഷാണ് ചിത്രിത്തിൽ നായകനായി എത്തുന്നത്. ചിത്രം തെലുങ്കിൽ സംവിധാനം  ചെയ്തിരിക്കുന്നത്

സഞ്ജീവ് റെഡ്ഡിയാണ്. രുക്ഷര്‍ ധില്ലനാണ് നായിക. നാഗേന്ദ്ര ബാബു, മാസ്റ്റര്‍ ഭരത്, കോട്ട ശ്രീനിവാസ റാവു, ശുഭലേഖ സുധാകര്‍, രാജ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം  അടുത്ത മെയ് 17 ന്  തീയേറ്ററുകളിലെത്തും.

Leave A Reply