വിവാഹ വാർത്തക്കെതിരെ പ്രതികരണവുമായി നടി ഐശ്വര്യ രാജേഷ്

തെന്നിന്ത്യൻ സിനിമ താരം ഐശ്വര്യ രാജേഷിൻറെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഐശ്വര്യ ഒരു നടനുമായി പ്രണയത്തിലാണ്. ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നുള്ള വാർത്തയാണ് പ്രചരിക്കുന്നത്.

ഇതിനെതിരേ പ്രതികരണവുമായി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും വിവാഹമായാൽ തൻ തന്നെ ആദ്യം പ്രേക്ഷകരോട് അറിയിക്കുമെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു. താൻ ഇപ്പോൾ സിംഗിളാണ്. അതിനാൽ തന്നെ വളരെയധികം സന്തോഷവതിയാണെന്നും. ട്വീറ്ററിലൂടെ താരം പ്രതികരിച്ചത്. കൂടാതെ ഗോസിപ്പ് കോളത്തിൽ ചർച്ചയാകുന്ന തന്റെ കാമുകന്റെ പേര് വെളിപ്പെടുത്തണമെന്നും അതിനെ കുറിച്ച് അറിയാൻ തിടുക്കമായെന്നും തമാശ രൂപേണേ ഐശ്വര്യ ട്വിറ്റ് ചെയ്തു.

Leave A Reply