അവഞ്ചേഴ്‍സ് എൻഡ് ഗെയിമിന് ഇന്ത്യയിൽ ബാഹുബലിയുടെ കളക്ഷന്റെ അടുത്തുപോലും എത്താനായില്ല

അവഞ്ചേഴ്‍സ് പരമ്പരയിലെ അവഞ്ചേഴ്‍സ് എൻഡ് ഗെയിം ബോക്സ് ഓഫീസില്‍ വലിയ റെക്കോര്‍ഡുകളാണ് തകര്‍ത്തത്. ഇന്ത്യയിലും വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മൂന്നൂറു കോടിയിലധികമാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. എന്നാല്‍ ഇന്ത്യയില്‍ അവഞ്ചേഴ്‍സിന്റെ കളക്ഷന് മുന്നിൽ ബാഹുബലി തന്നെയാണ് ഉള്ളത്.

റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് മാത്രം 53 കോടി രൂപയാണ് അവഞ്ചേഴ്‍സ് നേടിയത്. ബോളിവുഡ് ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് അവഞ്ചേഴ്‍സിന്റെ നേട്ടം. എന്നാൽ തെന്നിന്ത്യൻ ചിത്രമായ ബാഹുബലി 2 ഇന്ത്യയില്‍ നിന്ന് മാത്രമായി ആദ്യ ദിവസം സ്വന്തമാക്കിയത് 152 കോടി രൂപയിലധികമാണ്. അവഞ്ചേഴ്‍സ് 13 ദിവസം പിന്നിടുമ്പോള്‍ കളക്ഷൻ 350 കോടി രൂപയിലേക്ക് എത്തുകയാണ്. എന്നാല്‍ ബാഹുബലി 2 അഞ്ച് ദിവസത്തിനുള്ളില്‍ മാത്രം ഇന്ത്യയില്‍ നിന്ന് 565 കോടി രൂപയാണ് സ്വന്തമാക്കിയത്.

Leave A Reply