മെറ്റ്ഗാലയില്‍ പ്രിയങ്ക ചോപ്ര ധരിച്ച വസ്ത്രം സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു

 

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ്ഗാലയില്‍ സെലിബ്രിറ്റികള്‍ വിചിത്രമായ വസ്ത്രധാരണ രീതി സ്വീകരിച്ചാണ് ശ്രദ്ധ നേടുന്നത്. ഈ വർഷത്തെ മെറ്റ് ഗാലയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രം ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. തന്റെ ഉദ്യമത്തില്‍ പ്രിയങ്ക വിജയിച്ചു എന്ന് വേണം ഈ വിമർശങ്ങളിൽ നിന്ന് മനസിലാക്കാൻ. സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളും ട്രോളുകളും എല്ലാം ഇതിന് ഉദാഹരണമാണ്.

ഭര്‍ത്താവ് നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക മെറ്റ് ഗാലയില്‍ പങ്കെടുത്തത്. ഗ്രേ നിറത്തില്‍ മഞ്ഞയും വെളുപ്പും ചുവപ്പും നിറത്തിലുള്ള ലെയറുകള്‍ നിറഞ്ഞ സുതാര്യമായ വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വേഷമായിരുന്നു പ്രിയങ്കയുടേത്. പ്രിയങ്കയുടെ ഹെയര്‍സ്റ്റൈലും അതോടൊപ്പം വലിയ ശ്രദ്ധ നേടിയിരുന്നു.

1500 മണിക്കൂറുകള്‍ അതായത് 62 ദിവസം കൊണ്ടാണ് പ്രിയങ്കയുടെ വസ്ത്രം രൂപ കല്‍പ്പന ചെയ്‌തത്‌. 45 ലക്ഷം രൂപയാണ് ഗൗണിന്റെ വില. സില്‍വര്‍ നിറത്തിലുള്ള തിളങ്ങുന്ന ചെരിപ്പാണ് പ്രിയങ്ക ധരിച്ചിരുന്നത്. അതിന്റെ വില 25000 രൂപയാണ്. പിങ്കും വെളുപ്പു കലര്‍ന്ന ഡയമണ്ടുകള്‍ പതിച്ച കമ്മലിന്റെ വില ഏകദേശം 4.51 ലക്ഷം രൂപയുമാണ്

 

 

View this post on Instagram

 

Met 2019

A post shared by Priyanka Chopra Jonas (@priyankachopra) on

Leave A Reply