ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്‌ത് കാജല്‍ അഗര്‍വാള്‍

 

തെന്നിന്ത്യന്‍ സിനിയിലെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ശരീരഭാഗങ്ങളുടെ ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. താരത്തിന് ഇതെന്ന് പറ്റിയെന്നായിരുന്നു ആരാധകരുടെ ചോദ്യം. നിരവധി പേരാണ് ഇത്തരത്തിലുള്ള ചോദ്യവുമായെത്തിയത്. എന്നാല്‍ പിന്നീടാണ് പോസ്റ്റിന് പിന്നിലെ ഗുട്ടന്‍സ് മനസ്സിലായത്. ഗ്രിഡ് പോസ്റ്റ് എന്ന പരീക്ഷണവുമായാണ് നടിയെത്തിയത്. ഈ ചിത്രങ്ങള്‍ പ്രത്യേകമായ രീതിയില്‍ അടുക്കിപ്പെറുക്കിയാല്‍ അത് താരത്തിന്റെ ചിത്രമായി മാറും. 12 ചിത്രങ്ങളായിരുന്നു താരം ഇത്തരത്തില്‍ ഗ്രിഡ് പോസ്റ്റിനായി പോസ്റ്റ് ചെയ്തത്.

 

 

View this post on Instagram

 

#tryingthisforthefirsttime

A post shared by Kajal Aggarwal (@kajalaggarwalofficial) on

Leave A Reply