ബ്രദേഴ്‌സ് ഡേ ലൊക്കേഷനില്‍ നിന്നുളള പൃഥ്വിരാജിന്റെ വീഡിയോ വൈറലാകുന്നു

കലാഭവന്‍ ഷാജോണ്‍ ആദ്യമായി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിൽ നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നു.

ഇപ്പോൾ ബ്രദേഴ്‌സ് ഡേ ലൊക്കേഷനില്‍ നിന്നുളള നടന്റെ പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സിനിമയുടെ സെറ്റില്‍ കൈലി ഉടുത്തുളള പൃഥ്വിയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി ലൈക്കുകളും ഷെയറുകളുമാണ് പൃഥ്വിയുടെ പുതിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍ തുടങ്ങി മൂന്ന് നായികമാരാണ് ചിത്രത്തിലുളളത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

Leave A Reply