Your Image Description Your Image Description
Your Image Alt Text

ബെംഗളൂരു രാജ്യത്തിന്റെ സ്പോർട്‌സ് ഹബ്ബെന്ന് അറിയപ്പെടുമെന്ന് കേന്ദ്ര യുവജനക്ഷേമ കായികവകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. അനുയോജ്യമായ കായികാന്തരീക്ഷം, കാലാവസ്ഥ, സൗകര്യങ്ങൾ എന്നിവയെല്ലാമുള്ളതിനാലാണ് ബെംഗളൂരുവിനെ കായികഹബ്ബായി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ബെംഗളൂരു റീജണൽ സെന്ററിൽ പുതിയതായി നിർമിച്ച രണ്ട് ഹോസ്റ്റൽകെട്ടിടങ്ങൾ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

330 കിടക്കകളും 300 കിടക്കകളും 400 മീറ്റർ സിന്തറ്റിക് അത്‌ലറ്റിക്സ് ട്രാക്കുമുള്ള ഹോസ്റ്റൽസൗകര്യങ്ങളാണ് ആരംഭിച്ചത്. 28.72 കോടി രൂപ ചെലവിലാണ് 330 കിടക്കകളുള്ള ഹോസ്റ്റൽകെട്ടിടം പണികഴിപ്പിച്ചത്. 300 കിടക്കകളുള്ള ഹോസ്റ്റലിന് 26.77 കോടി രൂപയാണ് ചെലവായത്.

Leave a Reply

Your email address will not be published. Required fields are marked *