ഒലാ ഇലക്ട്രിക്കിൽ ടാറ്റയുടെ മുന്‍ ഗ്രൂപ്പ് ചെയര്‍മാന് നിക്ഷേപം

ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ‘ഒലാ കാബ്സി’ന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ‘ഒലാ ഇലക്ട്രിക് മൊബിലിറ്റി’യില്‍ ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് നിക്ഷേപം. എന്നാൽ എത്ര തുകയാണ് നിക്ഷേപിച്ചതെന്നോ എത്ര ശതമാനം ഓഹരി എടുത്തെന്നോ വെളിപ്പെടുത്തിയിട്ടില്ല.

ഒലാ ഇലക്ട്രിക് മൊബിലിറ്റി (ഒ.ഇ.എം.) യില്‍ സീരീസ് ‘എ’ റൗണ്ട് ഫണ്ടിങ്ങിന്റെ ഭാഗമായാണ് രത്തന്‍ ടാറ്റയുടെ നിക്ഷേപം. ഒലയുടെ മാതൃകമ്പനിയായ എ.എന്‍.ഐ. ടെക്നോളജീസില്‍ 2015 ജൂലായില്‍ രത്തന്‍ ടാറ്റ ഓഹരി സ്വന്തമാക്കിയിരുന്നു. രത്തന്‍ ടാറ്റയുടെ വരവും അദ്ദേഹത്തിന്റെ മാര്‍ഗ നിര്‍ദേശവും ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് വന്‍തോതില്‍ വളരാനുള്ള കമ്പനിയുടെ ലക്ഷ്യങ്ങള്‍ക്ക് ശക്തി പകരുമെന്ന് ഒലാ കാബ്സ് അറിയിച്ചു.

2021-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കാനാണ് ഒലാ ഇലക്ട്രിക് ലക്ഷ്യമിട്ടിരിക്കുന്നത്.

Leave A Reply