ഐപിഎൽ: കൊൽക്കത്തക്കെതിരെ രാജസ്ഥാന് ജയം

ഐപിഎല്ലിൽ ഇന്ന് നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ രാജസ്ഥാന് ജയം. മൂന്ന് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. ടോസ് നേടിയ രാജസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു . ദിനേശ് കാർത്തിക്കിന്റെ(97) ബാറ്റിങ് മികവിൽ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്‌ഥാൻ 19.2 ഓവറിൽ വിജയം സ്വന്തമാക്കി.

Leave A Reply