അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 16 ലക്ഷം രൂപയുടെ സി​ഗര​റ്റ് പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 16 ല​ക്ഷം രൂ​പ​യു​ടെ സി​ഗ​ര​റ്റ് ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. സംഭവവുമായി ബന്ധപ്പെട്ട് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേരെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ശ്രീ​ല​ങ്ക​ൻ എ​യ​ർ​വേ​യ്‌​സ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ നി​ന്നു കൊ​ളം​ബോ വ​ഴി കൊ​ച്ചി​യി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​ൽ നി​ന്ന് 227 കാ​ർ​ട്ട​ൻ സി​ഗ​ര​റ്റാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ ഒ​രാ​ൾ ടെ​ർ​മി​ന​ലി​നു പു​റ​ത്തു കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് അ​യാ​ളെ​യും ക​സ്റ്റം​സ് പി​ടി​കൂ​ടി.

Leave A Reply