ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് കാ​റി​ടി​ച്ചു മ​രി​ച്ചു

കാ​ക്ക​നാ​ട്: കൊ​ച്ചി​യി​ൽ​നി​ന്നു തൃ​ശൂ​രി​ലെ വീ​ട്ടി​ലേ​ക്കു ബൈ​ക്കി​ൽ പു​റ​പ്പെ​ട്ട യു​വാ​വ് കാ​റി​ടി​ച്ചു മ​രി​ച്ചു. തൃ​ശൂ​ർ അ​വി​ണി​ശേ​രി ത​ട്ടി​ൽ വ​ല്ല​ച്ചി​റ​ക്കാ​ര​ൻ തോ​മ​സി​ന്‍റെ മ​ക​ൻ മാ​ക്സോ തോ​മ​സ് (24) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ വ​ള്ള​ത്തോ​ൾ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഒ​ഇ​എ​ൻ ജീ​വ​ന​ക്കാ​ര​നാ​ണു മാ​ക്സോ. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മാ​ക്സോ ത​ന്‍റെ പി​റ​ന്നാ​ൾ പ്ര​മാ​ണി​ച്ചാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞു തൃ​ശൂ​രി​ലേ​ക്കു പോ​യ​ത്. ഇ​ന്നാ​യി​രു​ന്നു പി​റ​ന്നാ​ൾ. സംസ്കാ​രം ന​ട​ത്തി.

Leave A Reply