അരൂക്കുറ്റി വടുതല പൂവത്തുശ്ശേരി മുഹമ്മദ് ബഷീറിന്‍റെ ആക്രിക്കടയ്ക്ക് തീപിടിച്ചു

പൂച്ചാക്കല്‍: അരൂക്കുറ്റി വടുതല പൂവത്തുശ്ശേരി മുഹമ്മദ് ബഷീറിന്‍റെ ആക്രിക്കടയ്ക്ക് തീപിടിച്ചു. ഇന്ന് വെളുപ്പിനെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. പഴയ പ്ലാസ്റ്റിക് സാധനങ്ങള്‍, കേടായ ഫ്രിഡ്‌ജ്, ടി വി, മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ വന്‍ശേഖരമാണ് കടയില്‍ ഉണ്ടായിരുന്നത്.

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിരക്ഷാസേന തുടര്‍ച്ചയായി നാലുമണിക്കൂര്‍ വെള്ളം പമ്പ്‌ചെയ്താണ് തീ അണച്ചത്. പരിസരങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിരക്ഷാസേന കഠിനപ്രയത്‌നം തന്നെ നടത്തി.

Leave A Reply