അനധികൃതമായി കടത്താൻ ശ്രമിച്ച വാഷുമായി യുവാക്കൾ പിടിയിൽ

പുല്പള്ളി: അനധികൃതമായി കടത്താൻ ശ്രമിച്ച 180 ലിറ്റർ വാഷുമായി യുവാക്കൾ പിടിയിൽ. പട്ടാണിക്കൂപ്പ് ചേട്ടൻകവലയിൽ ചാരായം വാറ്റുവാൻ ഉപയോഗിക്കുന്ന വാഷുമായാണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്. കുര്യപ്പറയിൽ ജോമേഷ് (36), പ്ലാത്തോട്ടത്തിൽ അനീഷ് (33) എന്നിവരാണ് അറസ്റ്റിലായത്. വയനാട് സുൽത്താൻബത്തേരി റേയ്ഞ്ച് പാർട്ടിയിലെ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ജനാർദനൻ, പ്രിവന്റീവ് ഓഫീസർ എ. അനിൽകുമാർ, സി.ഇ.ഒ. മാരായ എ.എസ്. അനീഷ്, കെ.കെ. അനിൽകുമാർ, ബി. ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply