മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു

തിരുവല്ല: തിരുവല്ലയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. നാല് ട്രാവൽ ഏജൻസികൾക്ക് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ ടിക്കറ്റ് നൽകി അന്തർ സംസ്ഥാന സർവീസുകൾ നടത്തിയതിനെ തുടർന്നാണ് നടപടി.

ഏജൻസികളിൽ നിന്ന് പിഴയായി മോട്ടോർ വാഹന വകുപ്പ് പതിനായിരം രൂപ ഈടാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒ ആർ രമണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

Leave A Reply