സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​ടി​മി​ന്ന​ലി​നെ സം​സ്ഥാ​ന സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വേ​ന​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത്ത​രം ഇ​ടി​മി​ന്ന​ൽ അ​പ​ക​ട​ക​ര​മാ​ണ്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​ടി​മി​ന്ന​ലി​നെ സം​സ്ഥാ​ന സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ടി​മി​ന്ന​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റ​ണം. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​ണം. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട​ണം. ലോ​ഹ വ​സ്തു​ക്ക​ളു​ടെ സ്പ​ർ​ശ​ന​മോ സാ​മീ​പ്യ​മോ പാ​ടി​ല്ല. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യ​വും ഒ​ഴി​വാ​ക്ക​ണം.

ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ർ​ശി​ക്കാ​തെ ഇ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​റ​സി​ലോ മ​റ്റ് ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ​ക്കൊ​ന്പി​ലോ ഇ​രി​ക്ക​രു​ത്. വീ​ടി​നു പു​റ​ത്താ​ണ​ങ്കി​ൽ വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്. മുന്നറിയിപ്പിൽ കർശനമായി വ്യക്തമാക്കുന്നു.

Leave A Reply