തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിൽ കടൽക്ഷോഭം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയതുറയിലും ചെറിയതുറയിലും കടല്‍ക്ഷോഭമുണ്ടായി. കടല്‍ക്ഷോഭത്തില്‍ കെട്ടിടം തകര്‍ന്നെങ്കിലും ആളപായമില്ല. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വലിയതുറയിലും ചിറയിന്‍കീഴിലുമായി ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ശംഖുമുഖം ബീച്ചിലും കടലേറ്റം രൂക്ഷമാണ്. ഇന്ന് ഉച്ചയോടെയാണ് കടൽക്ഷോഭം ശക്തമായത്. വലിയ തിരമാലകൾ കരയിലേക്ക് അടിച്ചുതുടങ്ങി. തീരത്തുണ്ടായിരുന്ന വള്ളങ്ങളിൽ ചിലത് തിരമാലയിൽ പെട്ടു. വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് ഭാഗത്തെ വീടുകളിലും വ്യാപകമായി വെള്ളം കയറിയത് മൂലം ചില വീടുകളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശംഖുമഖത്ത് തിരയടിച്ച് കയറിയതോടെ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിറവത്ത് അതിശക്തമായ കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായി. പള്ളിയുടെ നടപന്തലിലെ മേൽക്കൂര തകർന്നു. വീടുകളിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. മത്സ്യതൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

Leave A Reply