11 വയസുകാരിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്

അങ്കമാലി: അങ്കമാലി മൂക്കന്നൂരിൽ 11 വയസുകാരിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്. കുട്ടിയുടെ അടുത്ത ബന്ധു ചോദ്യം ചെയ്യലിൽ ഇക്കാര്യം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ആത്മഹത്യ എന്നാണ് നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി.

കുട്ടി കുളിമുറിയിൽ വീണതെന്നാണ് ബന്ധുക്കള് പറഞ്ഞതെങ്കിലും കുട്ടിയുടെ കഴുത്തിൽ മുറിവിന്റെ പാട് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ മുറിവിന്റെ പാട് കണ്ടത് കൊണ്ട് മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

Leave A Reply