സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കല്ലട ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മേയ് 29 ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകാനാണ് കമ്മീഷന്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.

കല്ലടക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

Leave A Reply