കായംകുളത്ത് കല്ലടയുടെ ബസ് തടഞ്ഞു

കായംകുളം: കായംകുളത്ത് കല്ലടയുടെ ബസ് തടഞ്ഞു.  എഐവൈഎഫ് പ്രവർത്തകരാണ് ബസ്സ് തടഞ്ഞത്. യാത്രക്കാരെ കല്ലട ബസ്സ് ജീവനക്കാർ മർദ്ദിച്ചതിനെതിരെ പ്രതിഷേധം മുഴക്കിയാണ് സമരക്കാർ ബസ് തടഞ്ഞത്. 15 മിനുട്ടോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നിൽ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗുലുരുവിലേക്ക് പുറപ്പെട്ട ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

ജീവനക്കാരുടെ മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നൽകി എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.

Leave A Reply