കെവിന്‍ വധക്കേസില്‍ ഏഴ് പ്രതികളെ മുഖ്യ സാക്ഷി അനീഷ് തിരിച്ചറിഞ്ഞു

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. കേട്ടയം സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ഇന്ന് നടന്നത്. കേസിലെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. മുഖ്യ പ്രതി ഷാനോ ചാക്കോ ഉള്‍പ്പടെയുള്ളവരെ അനീഷ് തിരിച്ചറിഞ്ഞു. എന്നാല്‍ അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികള്‍ രൂപമാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അനീഷ് കോടതിയില്‍ മൊഴി നല്‍കി.

Leave A Reply