പ​ത്ത​നം​തി​ട്ട​യി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗ് ന​ട​ന്ന​ത് 160 ബൂ​ത്തു​ക​ളി​ൽ

പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന, പ​ത്ത​നം​തി​ട്ട​യി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗ് ന​ട​ന്ന​ത് 160 ബൂ​ത്തു​ക​ളി​ൽ. മ​ണ്ഡ​ല​ത്തി​ലെ റി​ക്കാ​ർ​ഡ് പോ​ളിം​ഗി​ന്‍റെ​യും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ന്‍റെ​യും ക​ണ​ക്കു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഈ ​വി​വ​ര​വും പു​റ​ത്തു​വ​രു​ന്ന​ത്. അ​ടൂ​രി​ലെ മൂ​ന്നാ​ളം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സ് സ്കൂ​ളി​ലെ 89-ാം ന​ന്പ​ർ ബൂ​ത്തി​ൽ 100 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. മ​ണ്ഡ​ല​ത്തി​ൽ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ പോ​ളിം​ഗ് ന​ട​ന്ന ഏ​ക ബൂ​ത്തും ഇ​തു​ത​ന്നെയാണ്.

74.19 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വോ​ട്ടിം​ഗ് ശ​ത​മാ​നം. മ​ണ്ഡ​ല ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം 70 ക​ട​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ക്കു​ന്ന​തും ഇ​താ​ദ്യമാണ്.

Leave A Reply