ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ശ്രീ​ല​ങ്ക​യു​ടെ തെ​ക്കു​കി​ഴ​ക്കു​മാ​യി ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ടു വ​രു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ്യാ​ഴാ​ഴ്ച രാ​ത്രി​വ​രെ കേ​ര​ള തീ​ര​ത്ത് തി​ര​മാ​ല​ക​ൾ 2.2 മീ​റ്റ​ർ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Leave A Reply