കളമശ്ശേരിയിൽ റീപോളിംഗ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 77.68 ശതമാനം പോളിംഗ് നടന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. എട്ട് ജില്ലകളില്‍ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്തത് വടകരയിലാണ് 85.9 ശതമാനം പേര്‍. ഏറ്റവും കുറവ് തിരുവനന്തപുരത്ത് 72.7. മുപ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് കേരളത്തില്‍ രേഖപ്പെടത്തിയത്.

പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയ കളമശ്ശേരിയിലെ ബൂത്ത് നമ്പര്‍ 83-ല്‍ റീപോളിംഗ് നടത്തുമെന്നും ഇതിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ഇവിടെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയതാണ് കുഴപ്പത്തിന് കാരണമായത്.ശ്രീധരൻ പിള്ളയുടെ മാനനഷ്ടകേസ് പരാമർശത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply