ക​ല്ല​ട​യ്‌​ക്കെ​തി​രേ പിടിമുറുക്കി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബസിലുണ്ടായ അതിക്രമത്തിൻെറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ലും ബ​സു​ക​ളി​ലും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ വെ​ളി​പ്പെ​ട്ടു.

പെ​ർ​മി​റ്റ് ലം​ഘി​ച്ച 23 ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്ക് 5000 രൂ​പ​വീ​തം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ഴ ഈ​ടാ​ക്കി. ഇ​തി​ൽ ആ​റു ബ​സു​ക​ൾ ക​ല്ല​ട​യു​ടേ​താ​ണ്. അ​ന​ധി​കൃ​ത​മാ​യി ച​ര​ക്ക് ക​ട​ത്തി​യ നാ​ലു ബ​സു​ക​ൾ​ക്കും പി​ഴ​യി​ട്ടു. .

ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​ൻ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ലും ടി​ക്ക​റ്റ് ബു​ക്കിം​ഗ് സെ​ന്‍റ​റു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ പ​ല​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് ഏ​ജ​ൻ​സി​ക​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി. ഇ​തി​ൽ ഒ​ന്നു ക​ല്ല​ട​യു​ടെ ഓ​ഫീ​സാ​ണ്.

Leave A Reply