തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍

കൽപറ്റ: വയനാട് തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍. തങ്ങള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയെന്നു സമരക്കാര്‍ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയായതായി രാവിലെ ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍ രാവിലെ അറിയിച്ചിരുന്നു. സമരസമിതി നേതാക്കളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും മറ്റുള്ളവര്‍ തനിയെ ഒഴിഞ്ഞു പോയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

ഇന്ന് രാവിലെയാണ് തൊവരിമല ഭൂമി കൈയേറിയ ആദിവാസികളെ സര്‍ക്കാര്‍ ഒഴിപ്പിച്ചത്. മാധ്യമങ്ങളെ കടത്തിവിടാതെയാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്. പൊലീസ് മർദ്ദിച്ചതായി ആദിവാസികൾ ആരോപിച്ചു.പൊലീസ് വനംവകുപ്പ് നടപടിക്കെതിരെ കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് സമരക്കാര്‍.

Leave A Reply