പ്രചാരണത്തിനിറങ്ങിയ കുരുന്നുകളെ അഭിനന്ദിച്ച്‌ പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലീംലീഗിന്‌ വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങിയ കുരുന്നുകളെ അഭിനന്ദിച്ച്‌ പാര്‍ട്ടി നേതാവ്‌ പി.കെ.കുഞ്ഞാലിക്കുട്ടി. മതിലിന്മേല്‍ പോസ്‌റ്ററൊട്ടിക്കാന്‍ പാടുപെടുന്ന കുട്ടികളുടെ ചിത്രം പങ്കുവച്ചാണ്‌ അദ്ദേഹം ഫേസ്ബുക്കിൽ തൻെറ അഭിനന്ദനം അറിയിച്ചത്.

ഈ കുഞ്ഞുമനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ലാദവും അഭിമാനവും തോന്നിയെന്നാണ്‌ കുഞ്ഞാലിക്കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു. ഹൃദയം തുറന്ന്‌ അഭിനന്ദിക്കുന്നതിനൊപ്പം ആ കുട്ടികളെ നേരില്‍ക്കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറയുന്നു.

Leave A Reply