ഗസ്റ്റ് അധ്യാപക നിയമനം

കാസർഗോഡ്: മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷത്തിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കോമേഴ്‌സ്, മലയാളം, ഹിന്ദി, ജേര്‍ണലിസം (പാര്‍ട്ട് ടൈം), ഹിസ്റ്ററി(പാര്‍ട്ട് ടൈം) തുടങ്ങിയ വിഷയങ്ങളില്‍ മെയ് എട്ടിനും ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് (പാര്‍ട്ട് ടൈം), കമ്പ്യൂട്ടര്‍സയന്‍സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, തുടങ്ങിയ വിഷയങ്ങളില്‍ മെയ് ഒന്‍പതിനും അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയര്‍ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പി.എച്ച്.ഡി, എംഫില്‍ അഭിലഷണീയം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി മെയ് എട്ട്,ഒന്‍പത് തിയ്യതികളില്‍ രാവിലെ 10.30ന് കാഞ്ഞിരപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍.04672240911

Leave A Reply