വേനല്‍ മഴയില്‍ വ്യാപക കൃഷി നാശം

കാസർഗോഡ്: വേനല്‍മഴയിലും ശക്തമായ കാറ്റിലും നീലേശ്വരം നഗരസഭാ പരിധിയിലെ അങ്കക്കളരി, പഴനെല്ലി ഭാഗങ്ങളില്‍ വ്യാപക കൃഷി നാശം. തെങ്ങ്, കവുങ്, നേന്ത്രവാഴ എന്നിവ പൂര്‍ണമായും നശിച്ചു. വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ കൗണ്‍സിലര്‍ പി മനോഹരന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ നാണുക്കുട്ടന്‍, കൃഷി അസിസ്റ്റന്റ് പി പി കപില്‍, വില്ലേജ് ഓഫീസര്‍ തുളസിരാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

Leave A Reply