പരാതിപ്പെട്ടയാൾക്കെതിരെ നടപടി; ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ‍ർ ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വോട്ടെടുപ്പ് മെഷീനിലെ അപാകതയെക്കുറിച്ച് പരാതിപ്പെട്ടയാൾക്കെതിരെ കേസെടുക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. ടിക്കാറാം മീണയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാധ്യമപ്രവർത്തകരോട് പോലും അസഹിഷ്ണുതയോടെ പെരുമാറുന്നയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. തലശ്ശേരിയിലും കൂത്തുപറമ്പിലുമടക്കം പി ജയരാജന്‍റെ മണ്ഡലത്തിൽ വ്യാപക കള്ളവോട്ട് നടന്നതായും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.

വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വലിയ വിജയം നേടുമെന്നും മുല്ലപള്ളി കൂട്ടിച്ചേർത്തു.

Leave A Reply