വാനരന്റെ തലച്ചോറില്‍ മനുഷ്യ ജീന്‍ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍

ബീജിങ്: മനുഷ്യന്റെ തലച്ചോറിലെ വികാസത്തിന് പ്രധാനമായ MCPH1 എന്നറിയപ്പെടുന്ന ജീന്‍ വഹിക്കുന്ന 11 കുരങ്ങുകളെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍.ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ കുന്‍മിങ് ഇന്‍സ‍റ്റിറ്റ്യൂട്ട് ഓഫ് സുവോളജിയിലെ ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് പിന്നില്‍. ബീജിങ്സ് നാഷനല്‍ സയന്‍സ് റിവ്യൂ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന റീസസ് എന്ന ചെറു കുരങ്ങുകളെയാണ് ജനിതക മാറ്റം വരുത്തിയത്.

എന്നാൽ , ഈ പരീക്ഷണത്തിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ശാസ്ത്ര പരീക്ഷണത്തിന് അനുയോജ്യമല്ലാത്ത പരീക്ഷണമാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തിയതെന്നാണ് വിമര്‍ശനം. എന്നാല്‍, പരീക്ഷണവുമായി മുന്നോട്ടു പോകുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

Leave A Reply