യു.പി.എസ്.സി ഇക്കണോമിക്/ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്, ജിയോളജിസ്റ്റ് പരീക്ഷ: അവസാന തീയതി ; ഏപ്രില്‍ 16

യു.പി.എസ്.സിയുടെ ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്, കമ്പൈന്‍ഡ് ജിയോ സയന്റിസ്റ്റ്-ജിയോളജിസ്റ്റ് പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മൂന്ന് വിജ്ഞാപനങ്ങളിലായി വെവ്വേറെ അപേക്ഷകളാണ്. ഇക്കണോമിക് സര്‍വീസില്‍ 32 ഒഴിവും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ 33 ഒഴിവും ജിയോളജിസ്റ്റ് 106 ഒഴിവുമാണുള്ളത്.

എസ്.ബി.ഐ.യുടെ നെറ്റ്ബാങ്കിങ് സൗകര്യമുപയോഗിച്ചോ വിസ/ മാസ്റ്റര്‍കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ ഫീസടയ്ക്കാം. ഫീസടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ www.upsc.gov.in, www.upsconline.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നല്‍കിയ വിജ്ഞാപനത്തില്‍ ലഭിക്കും. വിജ്ഞാപനത്തിലെ നിര്‍ദേശാനുസൃതം മാത്രം ഫീസ് അടയ്ക്കുക.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 16. വിശദമായ വിജ്ഞാപനം www.upsc.gov.in, www.upsconline.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.

Leave A Reply