സ്വീപ് സിഗ്നേച്ചർ ക്യാംപെയിൻ ജില്ലാ കളക്ടർ ഉദ്ഘാടനം

തൃശൂർ :  സ്വീപ് സിഗ്നേച്ചർ ക്യാംപെയിൻ ജില്ലാ കളക്ടർ ശ്രീമതി ടി വി അനുപമ ഐഎഎസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വിവിധ പരിപാടികൾ വഴി വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് തൃശ്ശൂർ ജില്ലാ ഭരണകൂടം. അതിനിടയിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കുന്നതിന് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ബാലറ്റ് പേപ്പർ സീൽ ചെയ്യുന്ന ഈ വിഎം കമ്മീഷൻ ഏപ്രിൽ 16ന് രാവിലെ എട്ടുമുതൽ ഭരണാധികാരികളുടെ നേതൃത്വത്തിൽ ഏഴ് കേന്ദ്രങ്ങളിൽ നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Leave A Reply