വോട്ടഭ്യർത്ഥിച്ച് വി കെ സജീവൻ കല്ലൂർ കാവ് ക്ഷേത്രത്തിൽ

കോഴിക്കോട് :  വടകര ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി വി കെ സജീവൻ വോട്ടഭ്യർത്ഥിച്ചു കൊണ്ട് കല്ലൂർ കാവ് ക്ഷേത്രത്തിലെത്തി. കല്ലൂർകാവ് പാമ്പൂരികരുവാൻ ഭഗവതി ക്ഷേത്രത്തിൽ വിഷു വിളക്ക് ആറാട്ട് ഉത്സവം ആഘോഷിച്ചു. മലബാറിലെ പ്രമുഖ നാഗക്ഷേത്രങ്ങളിലൊന്നായ കല്ലൂർക്കാവിൽ വരുകൾ കാണാൻ ക്ഷേത്രപരിസരം ജനങ്ങളാൽ നിറഞ്ഞിരുന്നു.

പേരാമ്പ്രയ്ക്കടുത്ത് മൂരികുത്തി കല്ലൂർ കാവ് കാവ് ക്ഷേത്ര ഉത്സവത്തിൽ നടക്കുന്ന വിഷുവിളക്ക് ആറാട്ട് ഉത്സവത്തിന് സഹപ്രവർത്തകരോടൊപ്പം എത്തി ഭക്തജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. സ്ഥാനാർത്ഥി വി.കെ സജീവന് ഇന്ന് തിരക്കിട്ട ദിവസം തന്നെയായിരുന്നു. വൈകി പ്രചരണം തുടങ്ങിയതിനാൽ ഒരു ദിവസം പോലും പാഴാക്കാനില്ലെന്ന നിലപാടിലാണ് സ്ഥാനാർത്ഥി. രാവിലെ മുതൽ സമുദായ നേതാക്കളെയും മറ്റും കാണാൻ സ്ഥാനാർത്ഥി കണ്ടു, കുറ്റ്യാടി മണ്ഡലത്തിൽ നിന്നാണ് വിഷു സദ്യസ്ഥാനാർത്ഥിക്കൊപ്പം നിരവധി പേർ പങ്കെടുത്തു

Leave A Reply