ശതകോടീശ്വരൻമാരെ സൃഷ്ടിക്കുവാനുള്ള ഭരണമാണ് മോദി നടത്തുന്നത് – കുശ്ബു സുന്ദർ

കൊല്ലം : കർഷകരെയും സാധാരണക്കാരെയും ദ്രോഹിച്ച് ശതകോടീശ്വരൻമാരെ സൃഷ്ടിക്കുവാനുള്ള ഭരണമാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് എ.ഐ.സി സി. വക്താവ് കുശ്ബു സുന്ദർ പറഞ്ഞു. ഇൻസ്യൻ ജനതയുടെ യഥാർത്ഥ വികാരവും രക്തവും ഉൾക്കൊള്ളുന്ന രാഹുൽ ഗാന്ധിയെ രാജ്യം കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു. കൊല്ലത്ത് നടന്ന വിവിധ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സാംസാരിക്കുകയായിരു കുശ്ബു .

റഫാൽ ഉൾപ്പെടെയുള്ള അഴിമതിയിൽ മുങ്ങി, കുളിച്ച് ശഥ കോടീശ്വരൻമാരെ സൃഷ്ടിക്കുവാനുള്ള ഭരണമാണ് മോഡി സർക്കാർ നടത്തുന്നതെന്ന് കുശ്ബു സുന്ദർ പറഞ്ഞു.നോട്ട് നിരോധിക്കലും കർഷക ദ്രോഹ നടപടികളും നടപ്പിലാക്കിയ മോഡി സർക്കാർ രാജ്യത്തെ സാധാരണ ജനവിഭാഗങ്ങൾക്ക് ഒന്നും ചെയ്തിട്ടില്ലെന്നും കുശ്ബു സുന്ദർ പറഞ്ഞു. താനാണ് ഇൻഡ്യ എന്ന മോഡിയുടെ കാഴ്ചപ്പാട് തിരിച്ചറിയണമെന്നും കുശ്ബു സുന്ദർ വ്യക്തമാക്കി.

Leave A Reply