വിഷുദിനത്തിലും പ്രിയ വോട്ടര്‍മാരെ കാണാൻ എന്‍ ഡി എ സ്ഥാനാര്‍ത്ഥി വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍

മലപ്പുറം :  വിഷുദിനത്തിലും പ്രിയ വോട്ടര്‍മാരെ കാണാനുളള തിരക്കിലായിരുന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍. മഞ്ചേരി മണ്ഡലത്തിലായിരുന്ന സ്ഥാനാര്‍ത്ഥിയുടെ വിഷു ദിനത്തിലെ പ്രചരണം.

വിഷുദിനത്തില്‍ കുടുംബങ്ങളൊന്നിച്ച ആഘോഷിക്കുന്നതിന് പകരം പ്രിയ വോട്ടര്‍മാരെ കാണാനാണ് ഉണ്ണികൃഷ്ണന്‍ മഞ്ചേരിയിലെത്തിയത്. തൃക്കലങ്ങോട് 32 ലെ പട്ടിക ജാതി കോളനിയിലാണ് സ്ഥാനാര്‍തി പര്യാടനം നടത്തിയത്. ഇതിനിടയിലാണ് വിഷു സദ്യഉണ്ണാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ ക്ഷണം. ക്യാന്‍സര്‍ ബാധിതനായി ചികില്‍സയില്‍കഴിയുന്ന അനില്‍കുമാറിന്റെ കുടുംബത്തോടൊപ്പമാണ് സ്ഥാനാര്‍ത്ഥിയും വിഷു ആഘോഷിച്ചത്. അവിയലും, തോരനും, പായസവുമടക്കം സദ്യതന്നെയാണ് സ്ഥാനാര്‍തിക്കായി അനില്‍കുമാറിന്‍രെ കുടുംബം ഒരുക്കിയത്. അച്ചനോടൊപ്പം തന്നെ മകന്‍ ആബിനും കണ്ണിന് ക്യാസര്‍ ബാധിച്ച ചികില്‍സയിലാണ്. ജീവിത യാത്രയില്‍ അപ്രതീക്ഷിതമായി മാരകമായി രോഗത്തിന് അടിമപ്പെട്ട് ജീവിതം വഴി മുട്ടിയ അനില്‍കുമാറിന്റെയും കുടുംബത്തിന് കൂടെ വിഷു ദിനം ചിലവഴിച്ചത് വേറിട്ട അനുഭവമായിരുന്നുവെന്ന് സ്ഥാനാര്‍തി വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബി ജെ പി സംസ്ഥാനകമ്മിറ്റിയംഗം എ പി ഉണ്ണികൃഷ്ണ്‍, മഠത്തില്‍ രവി, ബി ജെ പി തൃക്കലങ്ങോട് പഞ്ചായത്ത് സെക്രട്ടറി ജയപ്രകാശ്, കെ ഗോപാലകൃഷ്ണന്‍, സുരേന്ദ്രന്‍ എന്നവരും സ്ഥാനാര്‍തിയോടൊപ്പം ഉണ്ടായിരുന്നു.

Leave A Reply