കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ് : ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കള്‍ക്കായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പിണറായി വെണ്ടുട്ടായി സിന്ധു നിവാസില്‍ രാജന്റെ മകന്‍ വൈഷ്ണവ് (20), താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ കൂത്തുപറമ്പ് പുറക്കളം പോസ്റ്റാഫീസ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ഭാഗത്തേക്കു പോവുകയായിരുന്ന പള്‍സറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Leave A Reply